LOCAL NEWS

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി.

ജനറൽ വിഭാഗത്തിന് 40 വയസുവരെ അപേക്ഷിക്കാം. എസ് സി-എസ്ടി 45 വയസുവരെയും ഒബിസി വിഭാഗത്തിന് 43 വയസ്സുവരെ അപേക്ഷിക്കാം. പ്രായപരിധി ഉയർത്താനുള്ള ശിപാർശ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസായി ഉയർത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെയും പ്രായപരിധി ഉയർത്തി. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കിയിട്ടുമുണ്ട്. ഈപശ്ചാത്തലത്തിലാണ്‌ പിഎസ്സി വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com