News

കുതിച്ചുപാഞ്ഞ് ഫയർഫോഴ്സും ആംബുലൻസുകളും: പുഴയിൽ കണ്ടത് പശുവിൻ്റെ ജഡം

തിരുവമ്പാടി: ഫയർഫോഴ്സിൻ്റെ ആംബുലൻസ് വാഹനവും വിവിധ സംഘടനകളുടേതുൾപ്പെടെയുള്ള ആംബുലൻസുകളും കോടഞ്ചേരി ഭാഗത്തേക്ക് കുതിച്ചു പാഞ്ഞത് ആശങ്കയ്ക്കൊപ്പം പ്രതീക്ഷകൂടിയായി.

ഉദ്വേഗത്തിൻ്റെ അരമണിക്കൂർ.. കഴിഞ്ഞ തിങ്കളാഴ്ച പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന അഭ്യൂഹം കാട്ടുതീ പോലെ പരന്നു.

ഇന്ന് രാവിലെ 9.30 യോടെയാണ് പതങ്കയം ചെക് ഡാമിന് സമീപം അഴുകിയ നിലയിൽ പശുവിൻ്റെ ജഡം പൊങ്ങിയത്.
സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ഉടനെത്തി സ്ഥിരീകരണം
നടത്തിതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
അതേ സമയം ഹുസ്നിക്കു വേണ്ടിയുള്ള പത്താംദിവസത്തെ തിരച്ചിൽ ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com