LOCAL NEWS

കാലവർഷക്കെടുതി: തിരുവമ്പാടി മണ്ഡലത്തിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് 83 ലക്ഷം

തിരുവമ്പാടി : കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായിത്തീർന്ന മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ 83 ലക്ഷം രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ദുരന്തനിവാരണവകുപ്പിന്റെ 2022-23 വർഷത്തിൽ കാലവർഷക്കെടുതിമൂലം തകർന്ന റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.

കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പ്-ചാലിൽ റോഡ് (2.5 ലക്ഷം), സൗത്ത് കൊടിയത്തൂർ-കുളങ്ങര റോഡ് (2.5 ലക്ഷം), മാവായി-തോണിച്ചാൽ റോഡ് (അഞ്ചുലക്ഷം), പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വെള്ളിക്കെട്ട്- ജി.എച്ച്.എസ്. റോഡ് (അഞ്ചുലക്ഷം), ചെമ്മരംപറ്റ-വാഴശേരിക്കൽ റോഡ് (എട്ടുലക്ഷം), കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കളരിക്കണ്ടി -മംഗലാട്ട് പുറം റോഡ് (അഞ്ചുലക്ഷം), ഓടത്തെരുവ്-കുവ്വപ്പാറ റോഡ് (5 ലക്ഷം), കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കക്കാട്- ജി.എൽ.പി. സ്കൂൾ റോഡ് (അഞ്ചുലക്ഷം), മുക്കം നഗരസഭയിലെ കച്ചേരി-പൊറോൽത്തുകടവ് റോഡ് (പത്തുലക്ഷം), കായം പൊയിൽ-കുനിമ്മൽ റോഡ് (അഞ്ചുലക്ഷം), ഇരട്ടക്കുളങ്ങര-പാലാട്ടുപറമ്പ് റോഡ് (അഞ്ചുലക്ഷം), കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കണ്ണോത്ത്-പള്ളിമല റോഡ് (അഞ്ചുലക്ഷം), ചിറക്കച്ചാലിപ്പടി-പുതിയേടത്ത് റോഡ് (അഞ്ചുലക്ഷം), കളരിക്കൽപ്പടി -പൊട്ടൻകോട് റോഡ് (അഞ്ചുലക്ഷം), തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ നാൽപ്പതുമേനി-ബി.ഡി.ഒ. പടി പാമ്പിഴഞ്ഞപാറ റോഡ് (അഞ്ചുലക്ഷം), മുട്ടത്തുകുന്നേൽപ്പടി-മേലെ പൊന്നാങ്കയം റോഡ് (അഞ്ചുലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com