ഇ.എസ്.എ വിജ്ഞാപനം: കർഷകരുടെ ആശങ്ക അകറ്റാൻ സംയുക്ത ഇടപെടൽ വേണം; ഡികെടിഎഫ്.

തിരുവമ്പാടി:പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിലെ ഇ.എസ്.എ (പരിസ്ഥിതിലോല മേഖല) പരിധിയിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ആശങ്ക അകറ്റാൻ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികൾ സംയുക്തമായി കേന്ദ്ര സർക്കാരിൽ ഇടപെടൽ നടത്തണമെന്നും വില്ലേജ് തലങ്ങളിൽ ജനസഭകൾ വിളിച്ചുചേർക്കണമെന്നും ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വയോഗം ആവശ്യപ്പെട്ടു. ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലാങ്ങാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് പി. കെ. അബ്ദുള്ള അധ്യക്ഷത വഹിക്കുകയും, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ. കെ. മുഹമ്മദ്, യു. പി. മമ്മദ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം സക്കീന സലീം, പി. ബാബു, കെ. മോഹൻ, ജോയ് കൊല്ലിച്ചിറ, ഷിജു കാരമൂല, ഹസീന കള്ളിപ്പാറ, ഏലിയാമ്മ ഇടമുള, എൽസി എന്നിവർ സംസാരിക്കുകയും ചെയ്തു.



