KOODARANCHILOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലയോര ജനതയ്ക്ക് ആശ്വാസം: സി.കെ. കാസിം എം.എൽ.എയുടെ ‘പ്രിയദർശിനി’ ബസ് സർവീസ് നാളെ മുതൽ.

മലയോര മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി സി.കെ. കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ പുതിയ കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ ബസ് സർവീസ് നാളെ (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മലയോര മേഖലയിൽ നിന്ന് കോഴിക്കോട്ട് എത്തിച്ചേരാൻ സഹായിക്കുന്ന ഈ ബസ് കൂരോട്ടുപാറയിൽ നിന്ന് രാവിലെ 6:45-ന് പുറപ്പെട്ട് നെല്ലിപ്പോയിൽ (7:00), കോടഞ്ചേരി (7:10), മുറമ്പത്തി (7:20), തമ്പലമണ്ണ (7:25), തിരുവമ്പാടി (7:35), മുക്കം (7:40), കുന്നുമ്മംഗലം (7:55) വഴി 8:20-നും 8:55-നുമായി കോഴിക്കോട്ട് എത്തിച്ചേരും. സ്ത്രീകൾക്ക് സൗജന്യ യാത്ര, സുഖകരമായ യാത്രാനുഭവം, കൃത്യസമയ പാലനം എന്നിവ ഉറപ്പുനൽകുന്ന ഈ സർവീസ് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com