LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ: മഡ് ഫുട്ബോൾ, ക്രോസ് കൺട്രി മത്സരങ്ങൾ നാളെ

തിരുവമ്പാടി:ആഗസ്റ്റ്‌ 4,5,6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി നാളെ (ജൂലൈ 29) മഡ് ഫുട്ബോൾ, ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും. രാവിലെ 7:30 ന് ക്രോസ് കൺട്രി മത്സരങ്ങൾ ആരംഭിക്കും. പുല്ലൂരാംപാറയിൽ നിന്ന് പുരുഷൻമാരുടെയും നെല്ലിപ്പൊയിലിൽ നിന്നും വനിതകളുടെയും ക്രോസ് കൺട്രി മത്സരങ്ങൾ ആരംഭിക്കും.

കോടഞ്ചേരി വരെയാണ് മത്സരം നടക്കുക.ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മഡ് ഫുട്ബോൾ ടൂർണമെന്റ്. ഓമശ്ശേരി റൊയാഡ് ഫാംസിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മഡ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഏറ്റുമുട്ടും.30ന് കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽ നിന്നും അരീക്കോട് നിന്നും പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും, കോടഞ്ചേരിയിൽ ട്രിലത്തോൺ കോബറ്റീഷനും സംഘടിപ്പിക്കും. തുഷാരഗിരിയിൽ രാവിലെ 9 മണിക്കും കക്കാടംപൊയിലിൽ രാവിലെ 10 മണിക്കും മഴനടത്തവും ഉണ്ടാകും. ജൂലായ് 31 മുതൽ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആർ ബാബു നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടക്കും. ആഗസ്റ്റ് 2 നും 3 നും പൂവാറംതോട് നിന്നും കക്കാടംപൊയിലിലെക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് 3 ന് പൂവാറംതോട് പട്ടം പറത്തൽ മത്സരവും ഉണ്ടാവും.മലബാർ റിവർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നാളെ (ജൂലൈ 29) ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് പ്രസ് ക്ലബിൽ ലിന്റോ ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ എ. ഗീത എന്നിവർ പത്രസമ്മേളനം നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com