
കൂടരഞ്ഞി: കൂലിക്ക് വേണ്ടി അവർ തർക്കിച്ചില്ല പകരം ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് അവർ മാതൃകയായി.കേന്ദ്ര സർക്കാർ പദ്ധതി മുഖേന ലഭിച്ച മുചക്ര സൈക്കിൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ്കൂടരഞ്ഞിയിലെ ചുമട്ട് തൊഴിലാളികൾ സൗജന്യമായി ഇറക്കി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ഇത്തരം ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കൂലി തർക്കം ഉണ്ടാവുകയും ലോഡ് ഇറക്കാൻ പറ്റാതെ പ്രതിസന്ധി ഉണ്ടാവുകയും ചെയ്യ്ത വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ചുമട്ടു തൊഴിലാളികളായ രാധാകൃഷ്ണൻ, ഫൈസൽ, മുഹമ്മദ് സജാദ്, സാമൂഹ്യ പ്രവർത്തകരായ ജോസ് വാരിയാനിയിൽ, അനിഷ് പുത്തൻപുര എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാതൃകപരമായ പ്രവർത്തനം.



