KOODARANCHILOCAL NEWSNews

പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും നടത്തി.

കൂടരഞ്ഞി : പെരുമ്പൂള കൂരിയോട് മേഖലകളിൽ ഏതാനും ആഴ്ചകളോളം ആയി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യജീവിയുടെ ആക്രമണത്തെ തടയുന്നതിന് കാര്യമായ ഒരു നടപടിയും സ്വീകരിക്കാത്ത ഫോറസ്റ്റ് ഉദ്യാഗസ്ഥരുടെ നിരുത്തരപരമായ നിലപാടിനെതിരെ കർഷക കോൺഗ്രസ് കൂടരഞ്ഞിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരെയും പൊതു ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും നടത്തി.

വന്യമൃഗ ശല്യത്തിനെതിരെ വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു .

യോഗത്തിൽ കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് പനച്ചിയിൽ അധ്യക്ഷത വഹിച്ചു. കർഷകകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പർ മായ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജോണിവാളിപ്ലാക്കൽ, ബൂത്ത് പ്രസിഡന്റ് സിബി കാഞ്ഞിരത്തിങ്കൽ, എൻ കെ സി ബാവ, ജോജു പീറ്റർ ജയ്സൺ കോട്ടൂർ എന്നിവർ പ്രസ്തുത യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com