KODIYATHOORLOCAL NEWSNews

ഗ്രാമ പഞ്ചായത്ത് റോഡുകളിൽ ജനപ്രതിനിധികളെ അറിയിക്കാതെ എം എൽ എ യുടെ ഉദ്ഘാടനം; പ്രതിഷേധാർഹമെന്ന് ഭരണസമിതി

മുക്കം: എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് റോഡുകളിൽ പ്രദേശത്തെ ജനപ്രതിനിധികളെയോ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെയാേ അറിയിക്കാതെ എം.എൽ.എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ നെറികേടും പ്രതിഷേധാർഹവുമാണെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു, വൈസ് പ്രസി: ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തോഫീസ് – അടുപ്പശ്ശേരി റോഡ്, അത്താണിക്കൽ – തേക്കും തോട്ടത്തിൽ റോഡ് എന്നിവയാണ് കഴിഞ്ഞ ദിവസം എം എൽ എ ലിൻേറാ ജോസഫ് ഉദ്ഘാടനം ചെയ്തത്. സാധാരണ നിലയിൽ എം എൽ എ മാരുടെ ക്ഷണപ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിക്കുകയും അതത് വാർഡ് മെമ്പർമാർ പരിപാടിയിൽ പങ്കെടുക്കുകയുമാണ് പതിവ്.

എന്നാൽ പ്രാദേശിക സി.പി.എം നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനേയോ വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡൻ്റിനേയോ അറിയിക്കുക പോലും ചെയ്തിട്ടില്ല. ഇത് എം എൽ എ ഒരു ലോക്കൽ നേതാവായി തരം താണതിന് തുല്യമാണന്നും ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. എം എൽ എ വഹിക്കുന്ന പദവിയോട് അൽപ്പമെങ്കിലും കൂറ് പുലർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

സി.പി.എം ഭരിക്കുന്ന മുക്കം നഗരസഭയിൽ ഇതേ ഫണ്ടുപയോഗിച്ച് ഇതേ ദിവസം നടന്ന ഉദ്ഘാടനത്തിൽ നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ രാഷ്ട്രീയം മാത്രമാണ് ഇതിന് പിന്നിലെന്നും ഇത്തരം നടപടികളിൽ നിന്ന് എം എൽ എ ഇനിയെങ്കിലും വിട്ടു നിൽക്കണമെന്നും ഇവർ അവശ്യപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com