News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ക്ഷീര സംഘം ലാബ് അസിസ്റ്റന്റ് പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടത്തുള്ള  കേരള സർക്കാരിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 മുതൽ 27 വരെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റുമാർക്ക്  ക്ഷീരസംഘം പരിശീലന കേന്ദ്രത്തിൽ  ത്രിദിന  പരിശീലനം നൽകും.  താത്പര്യമുള്ളവർ ജൂലൈ 20 വൈകീട്ട് അഞ്ചിനകം  dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ 0495-2414579 നമ്പരിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.

വിവിധ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി കുട്ടികളിലെ വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിനുള്ള ചികിത്സാ പുനരധിവാസ പദ്ധതിക്കായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ കോടഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ  കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടന്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്സ്പീ, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തികകളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ ജൂലൈ 25 വൈകീട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ സഹിതം ബ്ലോക്ക്  പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്:  0495 2210289, bdokdykkd@gmail.com

ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിക്ക് കീഴിലെ വടകര മോഡൽ പോളിടെക്‌നിക്  കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 20 രാവിലെ 10 മണിയ്ക്കാണ് അഭിമുഖം. എസ്.എസ്.എൽ.സിയും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ആണ് വിദ്യാഭ്യാസ യോഗ്യത. യോഗ്യത പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരെ മാത്രമേ പരിഗണിക്കൂ. താത്പര്യമുള്ളവർ എല്ലാ  സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പികളും സഹിതം  ഹാജരാകണം. ഫോൺ:   0496 2524920.

ഹിന്ദി അധ്യാപക കോഴ്‌സിന് രജിസ്റ്റർ ചെയ്യാം

അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.  രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച്  പ്ലസ് ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ജൂലൈ  20നകം രജിസ്‌റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് 04734296496, 8547126028.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിൽസാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നം. 194/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പി.എസ്‌.സി ജില്ലാ ഓഫീസർ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട്  ഓഫീസ് ഉപയോഗത്തിന് 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള ഏഴ് മാസക്കാലയളവിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 29 ന് രാവിലെ 11 മണി. ഫോൺ: 0495- 2800682

സ്‌പെഷ്യൽ എജ്യുക്കേറ്റർ നിയമനം

ജില്ലാ ഹോമിയോ ആശുപ്രതിയിലെ സദ്ഗമയ പ്രോജക്ടിൽ നിലവിലുള്ള സ്‌പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്‌പെഷ്യൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. ബിഎഡ് ഉള്ളവരുടെ അഭാവത്തിൽ ഡിഎഡ് ഉള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ ജൂലൈ 22 രാവിലെ10.30ന്  അഭിമുഖത്തിനായി എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ ജില്ലാ ആശുപ്രതിയിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495 2460724

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഇ.സി.ജി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികയുടെ (കാറ്റഗറി നമ്പർ 348/16) 2019 മെയ് 21-ാം തീയതിയിൽ നിലവിൽ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 2022 മെയ് 21 ന്  റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

തിരഞ്ഞെടുപ്പ് റദ്ദാക്കി

കോഴിക്കോട്  ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് III എൻ സി എ എസ് ടി തസ്തികയ്ക്ക് (കാറ്റഗറി നമ്പർ 635/2021) അപേക്ഷകൾ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സുകൾ

കെൽട്രോണിൽ ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാൻസ്ഡ് ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിംമേക്കിംഗ് എന്നീ ഒരു വർഷ കോഴ്‌സുകളിലേക്ക്  പ്രവേശനം ആരംഭിച്ചു. വിവരങ്ങൾക്ക് ഫോൺ –  0495-2331772, 8590605275

ടെൻഡർ ക്ഷണിച്ചു

പന്തലായനി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർക്ക് 2022-23 സാമ്പത്തിക വർഷത്തിൽ  കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 രാവിലെ 11.30. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് ടെൻഡർ തുറക്കും. ഫോൺ: 0496- 2621190

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 18, 19 തീയതികളിൽ

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജൂലൈ മാസത്തെ സിറ്റിംഗ് ജൂലൈ 18, 19 തീയതികളിൽ രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ആയുഷ്  മിഷൻ എഴുത്തു പരീക്ഷ 30ന്

നാഷൺ ആയുഷ്  മിഷൻ കോഴിക്കോട് മെഡിക്കൽ ഓഫീസർ, പി.ജി മെഡിക്കൽ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 30ന് മാനാഞ്ചിറ ഗവ.  മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ  ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കും. ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ നമ്പർ, കോൾ ലെറ്റർ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം. ഫോൺ: 0495 2371748

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com