
താമരശ്ശേരി: അരീക്കോട് നിന്നും മോഷ്ടിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശ്ശേരിക്ക് സമീപം കോരങ്ങാട് അപകടത്തിൽപ്പെട്ടു.അരീക്കോട് നോർത്ത് കൊയക്കോട്ടൂർ മുണ്ടക്കോട്ടിൽ സിദ്ദീഖിൻ്റെ സിഗം എന്ന ടൂറിസ്റ്റ് ബസ്സാണ് അർദ്ധരാത്രിയോടെ മോഷ്ടിച്ചത്. കൊയക്കോട്ടൂരിലെ ഷെഡ്ഡിൽ നിന്നും മറ്റ് മൂന്ന് ബസ്സുകൾക്ക് ഒപ്പമാണ് ഈ ബസ്സും നിർത്തിയിട്ടിരുന്നതെന്ന് ഉടമ പറഞ്ഞു. രാത്രി ഒന്നര മണിയോടെയാണ് കോരങ്ങാട് അങ്ങാടിക്ക് സമീപം അപകടത്തിൽപ്പെട്ടത്.അപകടത്തിൽപ്പെട്ടയുടനെ മോഷ്ടാവായ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.പിന്നീട് താമരശ്ശേരി ട്രാഫിക് പോലീസെത്തിയാണ് ഉടമയെ വിവരമറിയിച്ചത്. മോഷണവിവരം അതുവരെ ഉടമ അറിഞ്ഞിരുന്നില്ല. ബസ്സിന് സാമ്പത്തിക ബാധ്യത ഒന്നുമില്ലെന്നും ,ഷെഡിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാവിനെ കണ്ടെത്താൻ സാധിക്കുമെന്നും ഉടമ സിദ്ദീഖ് പറഞ്ഞു. പുലർച്ച മൂന്നു മണിയോടെ ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റി റോഡിലെ ഗതാഗത തടസ്സം നീക്കി.



