
കൂടരഞ്ഞി:കേരളസർക്കാർ കൺസ്യൂമർ ഫെഡ് കൂടരഞ്ഞി സർവ്വീസ് സഹകരണ ബേങ്ക് ഓണം സഹകരണ വിപണിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റർ അധ്യക്ഷൻ ആയി ഡയറക്ടർമാരായ സോമനാഥൻ മാസ്റ്റർ, സജി പെണ്ണാപറമ്പിൽ , ക്ഷീരോൽ പാദക സഹകരണ സംഘം ഡയറക്ടർ ഷിന്റോ നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും ബേങ്ക് വൈ: പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സബ്സിഡി, സബ്സിഡി യേതര (15 ഇനം സാധനങ്ങളുടെ 600 രൂപ) കിറ്റുകളിലായിട്ടാണ് പൊതുജനത്തിന് ലഭ്യമാക്കുന്നത് . എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 6 മണി വരെ കൂടരഞ്ഞി കരിങ്കുറ്റിയിലെ നീതി സൂപ്പർ മാർക്കറ്റിൽ നിന്നും ഓണ ചന്തയിലെ സാധനങ്ങൾ ലഭിക്കും .പൊതുജന സൗകര്യാർത്ഥം കക്കാടംപൊയിൽ, കൂമ്പാറ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ 4 മണി വരെയുംപെരുമ്പൂളയിൽ 22 ചൊവ്വ രാവിലെ 10 മുതൽ 12 വരെയും പൂവാറൻ തോട് ൻ 22 ചൊവ്വ ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെയും ഓണകിറ്റ് ആവശ്യ കാർക്ക് ലഭിക്കും എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഉത്സവകാലത്തെ വിലകയറ്റം തടഞ്ഞു നിർത്താൻ ഇത്തരം മാർക്കറ്റുകളാണ് മലയോര മേഖലക്ക് താങ്ങാക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു


