
കോടഞ്ചേരി: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുലിക്കയത്ത് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കഴിഞ്ഞ രാത്രിയാണ് സംഭവം. കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുലിക്കയത്തുള്ള ഓഫീസിന് സമീപം വളവിലാണ് കാർ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്.
ഇതിനു സമീപത്തുള്ള ഒരു വൈദ്യുത പോസ്റ്റും തകർത്താണ് കാറ് താഴെയുള്ള വീട്ടുമുറ്റത്തേക്ക് പതിച്ചത്.അപകടമറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് എത്തിയപ്പോഴേക്കും കാറ് യാത്രക്കാർ ഇവിടെ നിന്നു പോയിരുന്നു.ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഓമശ്ശേരി സ്വദേശികളുടേതാണ് കാർ എന്നും കരുതുന്നതായി പ്രദേശവാസികൾ പറയുന്നു.ഇതൊരു അപകട സാധ്യതയുള്ള വളമാണ്. ഇതിനോട് ചേർന്ന് വീടുകളും ഉണ്ട്. ഇവിടെ സുരക്ഷാ മുൻകരുതലുകൾ അധികൃതർ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്


