News

കാപ്പ: വീണ്ടും അറസ്റ്റ്

കോഴിക്കോട് : ജില്ലയിൽ ഗുണ്ടകൾക്കുനേരെ കർശന നടപടിയുമായി പോലീസ്, കാപ്പ ചുമത്തി വീണ്ടും ഒരാളെ അറസ്റ്റുചെയ്തു. മെഡിക്കൽ കോളേജ് കാമ്പസ് ക്വാട്ടേഴ്‌സിലെ ബിലാൽ ബക്കറി (26) നെയാണ് മെഡിക്കൽകോളേജ് അസി.കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവും സ്പെഷ്യൽ ആക്‌ഷൻഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്

ബിലാൽ ബക്കറിനെതിരേ വധശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങിയ ക്രിമിനൽ കേസുകൾ മെഡിക്കൽകോളേജ്, ടൗൺ, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ, ട്രാഫിക് പോലീസ് സ്റ്റേഷനുകളിലുണ്ട്.

ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും രണ്ടുപേരെ ഇതിനോടകം കാപ്പനിയമത്തിൽ അറസ്റ്റുചെയ്തതായും ഡെപ്യൂട്ടി കമ്മിഷണർ അമോസ് മാമൻ അറിയിച്ചു.

സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശിവദാസൻ, സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com