KODIYATHOORLOCAL NEWS

കുളത്തില്‍ മുങ്ങിത്താഴ്ന്ന മുഹമ്മദ് ജാസിമിന് രക്ഷകനായി രാഹുൽ

കൊടിയത്തൂർ: ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി കെ.പി. അശ്‌റഫ് -ഷറീന ദമ്പതികളുടെ മകനായ മുഹമ്മദ് ജാസിമിനെയാണ് നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുൽ രക്ഷിച്ചത്.വ്യഴാഴ്ച രാവിലെ 11 മണിയോടെ മാട്ടുമുറിയിലെ കുളത്തില്‍ നീന്തുന്നതിനിടെ മുഹമ്മദ് ജാസിം മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങൾ നിലവിളിച്ചപ്പോൾ നാട്ടുകാരില്‍ ചിലർ കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങി നോക്കിയെങ്കിലും താഴ്ച കാരണം തിരിച്ച് കയറി. സംഭവമറിഞ്ഞെത്തിയ സമീപവാസിയായ രാഹുൽ കുളത്തിലേക്കെടുത്തുചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.ഉടൻ പ്രാഥമിക ചികിത്സ നല്‍കുകയും വാർഡ് അംഗം ശിഹാബ് മാട്ടുമുറിയുടെ വാഹനത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിതിൻ, ഫാരിസ് എന്നിവർ പ്രാഥമിക ശുശ്രൂഷ നൽകാൻ നേതൃത്വം നൽകി. കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ജാസിം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com