
കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുഷാരഗിരിയിലെ കെ എസ് ഇ ബി യുടെ ചെക്ക് ഡാമിന് സമീപത്ത് വെച്ചാണ് ഇന്ന് ഉച്ചക്ക് രണ്ട് പേർ ഒഴുക്കിൽപ്പെട്ടത്. അതിൽ ഒരാളെ സമീപത്ത് ഉണ്ടായിരുന്നവർ കേബിളും മറ്റും ഇട്ടുകൊടുത്ത് രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
കോഴിക്കോട് നിന്ന് എത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യൻ പച്ചാടിന്റെ മകൻ അമൽ പച്ചാടിനെയാണ് (22) ഒഴുക്കിൽപ്പെട്ട് കാണാതായത്.ഡൽഹി അമിറ്റി കോളേജ് വിദ്യാർത്ഥിയാണ്.
കോടഞ്ചേരി പഞ്ചായത്തിലെ പുഴകളിൽ വീണ്ടും അപകടം ഉണ്ടായത് നാട്ടുകാരിൽ ഞെട്ടൽ ഉളവാക്കി. കാലവർഷം ശക്തമായതോടെ ജില്ലകളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. കോടഞ്ചേരി പഞ്ചായത്തും നിരോധനം ഏർപ്പെടുത്തിയിരുന്നു.



