
തിരുവമ്പാടി:ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി അങ്ങാടിയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിനും അഞ്ച് കടകളിൽ നിന്നും പിഴ ഈടാക്കി. കോട്പ നിയമപ്രകാരംപൊതു സ്ഥലത്ത് പുകവലിച്ച ഒരാളിൽ നിന്നും പിഴ ഈടാക്കി.പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ , സാജൻ എൻ.എസ്സ് , അയന എച്ച്.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷമീർ , മനീഷ യു.കെ. എന്നിവർ നേതൃത്വം നൽകി.



