News

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ഒഴുക്കിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഇന്നും തുടരും.

തിരച്ചിലിനായി എത്തുന്ന സന്നദ്ധസേന പ്രവർത്തകർ രാവിലെ എട്ട് മണിക്ക് തുഷാരഗിരിയിൽ എത്തണം.ഇവിടെ എത്തുന്നവർ പോലീസിൽ കൃത്യമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇവിടെ എത്തുന്ന സംഘങ്ങളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം രണ്ട് പുഴകളിലേക്കും തിരച്ചിലിനായി അയക്കുമെന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.കൃത്യമായ വിവരങ്ങൾ പോലീസിൽ നൽകാതെ ആരും തിരച്ചിലിനായി ഇറങ്ങരുതെന്നും പ്രസിഡന്റ് അറിയിച്ചു.

രണ്ട് സ്ഥലത്തേയും തിരച്ചിൽ ഏകോപിപ്പിക്കുന്നതിനായ് സന്നദ്ധ സംഘടനകളുടെ ലീഡേഴ്സിന്റെയും, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു യോഗം ഇന്ന് രാവിലെ 10ന് കോടഞ്ചേരി പഞ്ചായത്ത് മിനി കോൺഫ്രൻസ് ഹാളിൽ നടക്കും.താഹസീൽദാറും യോഗത്തിൽ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com