News

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും.

ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മൺസൂൺ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തൽ. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല. 

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കന്‍റിൽ 2600 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.

അപ്പർ റൂൾ കർവിനോട് അടുക്കുകയും മഴ ശക്തമായി തുടരുകയും ചെയ്താൽ മാത്രം സ്പിൽവേ ഷട്ടർ തുറന്നാൽ മതിയെന്നാണ് തിഴ്നാടിൻറെ തീരുമാനം. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ചർ തേനി കളക്ടർക്ക് കത്ത് നകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.86 അടിക്ക് മുകളിലെത്തി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2369.95 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പുറപ്പെടുവിക്കും.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
19-07-2022:  ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്
20-07-2022: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com