LOCAL NEWS

ക​ളി​ച്ചും ചി​രി​ച്ചും സൊ​റ പ​റ​ഞ്ഞും വ​യോ​ജ​ന​ങ്ങ​ളു​ടെ “സൊ​റ​ക്കൂ​ട്ടം’

മു​ക്കം: മ​ന​സ് തു​റ​ന്നു കു​ശ​ലം പ​റ​യാ​നും ആ​ഹ്ലാ​ദി​ക്കാ​നും സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​വ​ർ, പ​ല​രും പു​റം ലോ​കം ത​ന്നെ അ​ന്യ​മാ​യ​വ​ർ, അ​വ​ർ​ക്കൊ​ക്കെ ജീ​വി​ത​ത്തി​ന്‍റെ ഈ ​സാ​യാ​ഹ്ന കാ​ല​ത്ത് വീ​ണു കി​ട്ടി​യ അ​വ​സ​ര​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സൊ​റ​ക്കൂ​ട്ടം.ഒ​രു പ​ക​ൽ നീ​ണ്ടു നി​ന്ന സം​ഗ​മം ക​ളി​ച്ചും ചി​രി​ച്ചും പാ​ട്ടു പാ​ടി​യും അ​വ​ർ ആ​ഘോ​ഷ​മാ​ക്കു​ക​യാ​യി​രു​ന്നു. സൊ​റ​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ ചെ​റു​വാ​ടി നു​സ്ര​ത്തു​ദ്ദീ​ൻ മ​ദ്ര​സ​യി​ൽ ന​ട​ന്ന സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പു​ലു​ങ്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മ​റി​യം കു​ട്ടി​ഹാ​സ​ൻ, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, വാ​ർ​ഡ് മെ​മ്പ​ർ മ​ജീ​ദ് റി​ഹ്‌​ല, വി. ​ഷം​ലു​ല​ത്ത്, ര​തീ​ഷ് ക​ള​ക്കു​ടി കു​ന്ന​ത്ത്, ടി.​കെ. അ​ബൂ​ബ​ക്ക​ർ, കെ.​ജി. സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രും ഭാ​ഗ​മാ​യി. 300 ഓ​ളം വ​യോ​ജ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യി​ൽ നി​സാം കാ​ര​ശേ​രി​യു​ടെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വ​യോ​ജ​ന സം​ഗ​മ​ത്തി​ൽ വ​ന്ന എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com