
കോടഞ്ചേരി ഇന്നലെ തുഷാരഗിരിക്ക് താഴെ ചക്കിക്കയത്തിൽ ഒഴുക്കിൽ പെട്ട
കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് ഫയർഫോഴ്സ് കണ്ടെടുത്തുവെങ്കിലും 15 ദിവസമായി ഇരുവഞ്ഞിപ്പുഴയിൽ പതംങ്കയത്ത് കാണാതായ ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
ഇരുവഞ്ഞിപ്പുഴയിൽ പതംങ്കയത്ത് മഴ കുറവായതിനാലും, പുഴയിൽ മലവെള്ളപ്പാച്ചിൽ കുറഞ്ഞതിനാലും ഫയർഫോഴ്സിന്റെയും സംയുക്ത സേനകളായ അമീൻ റെസ്ക്യൂ കൂരാച്ചുണ്ട്, കർമ ഓമശ്ശേരി, എന്റെ മുക്കം, വിക്കായ, സിവിൽ ഡിഫൻസ് എന്നീ ടീമുകൾ എല്ലാ സന്നദ്ധ സേനാംഗങ്ങളുടെയും തിരച്ചിൽ കോ-ഓർഡിനേറ്ററായ വിനീഷ് കുമാർ സായിയുടെ നേതൃത്വത്തിൽ15 ദിവസമായി കാണാതായിട്ടുള്ള ഹുസ്നി മുബാറക്കിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.



