
കോടഞ്ചേരി: പാലക്കൽ ശംസുൽ ഉലമ ഇസ്ലാമിക് കോംപ്ലക്സിന്റെയും മുനീറുൽ ഇസ്ലാം മദ്റസയുടെയും ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. എല്ലാ ജനങ്ങളുടേയും ആശാകേന്ദ്രമായി സ്ഥാപനത്തെ മാറ്റണമെന്ന് തങ്ങൾ അഭ്യർഥിച്ചു. ബഹുമുഖ പദ്ധതികൾ ലക്ഷ്യമാക്കി നിർമാണം പൂർത്തിയാക്കിയ കോംപ്ലക്സിൽ മദ്റസ, കോൺഫറൻസ് ഹാൾ, ഓഫിസ്, യാത്രക്കാർക്കുള്ള പ്രാർഥന മുറി എന്നിവയാണ് പ്രവർത്തിക്കുന്നത്.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, മുഹമ്മദ് ബാഖവി അൽ ഹൈതമി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, മുസ്തഫ ദാരിമി അടിവാരം, ഉവൈസ് വാഫി, മുഹമ്മദ് ബാഖവി തരുവണ, അബ്ദുൽ ബാരി ബാഖവി, മുനവ്വർ അലി അസ്ഹരി, മുബഷിറലി ബുഖാരി, കെ. മജീദ് ഹാജി അടിവാരം, ഇമ്പിച്ചമ്മദ് ഹാജി, മൊയ്‌തീൻ കുട്ടി ഹാജി ഒടുങ്ങാക്കാട്, കെ.എം ബഷീർ, കെ.സി മുഹമ്മദ് ഹാജി, കെ.യു അബ്ദുല്ല, കെ.പി മുഹമ്മദ് ഹാജി, ഉസ്മാൻ മൗലവി പാലക്കൽ, യൂസുഫ് തേക്കിൽ, അബ്ദുൽ ലത്തീഫ് പൂളക്കൽ സംസാരിച്ചു.



