LOCAL NEWS

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2026-27 വാർഷികപദ്ധതി രൂപീകരണം നടത്തി

തിരുവമ്പാടി: 2026-27 വാർഷിക പദ്ധതിയുമായി ബദ്ധപ്പെട്ട് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണം യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മോയിൻകുട്ടി മെമ്മോറിയൽ ഹാളിൽ നടത്തി. 15 ഗ്രൂപ്പുകളാണ് രൂപീകരിച്ചത്, 19 വാർഡുകളിൽ നിന്നും 250 വിദഗ്ദ്ധർ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2021- ൽ തുടങ്ങി 2027-ൽ അവസാനിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന പദ്ധതി രൂപീകരണം കൂടിയാണ് ഇന്ന് നടന്നത്. 2030 പൂർത്തിയാവുമ്പോൾ സുസ്ഥിര വികസനം യാഥാർഥ്യമാക്കാൻ ലഷ്യമിട്ടുകൊണ്ട് കഴിഞ്ഞ 5 വർഷകാലത്തെ ഭരണസമിതിയിലുൾപ്പെട്ട ജനപ്രതിനിധികൾ ഇതേ ആശയത്തിലൂന്നിയ വികസന പദ്ധതിയാണ് നടപ്പിലാക്കിയത്. ഭരണസമിതിയുടെ പുതിയ നയങ്ങളും, കാഴ്ചപ്പാടുകളും മുൻനിർത്തി കൊണ്ടാണ് പുതിയ വികസന മുഖം തുറക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നിലവിലെ ഭരണസമിതി ആസൂത്രണസമിതി, വർക്കിംഗ്‌ ഗ്രൂപ്പ്‌ വികസന സെമിനാറിൽ നടക്കുന്ന ചർച്ചകൾ ക്രോഡീകരിച്ച് പുതിയ പദ്ധതി തയ്യാറാക്കലാണ് ലക്ഷ്യം.
തിരുവമ്പാടിക്ക് പുതിയ ബസ്റ്റാൻ്റ്, ടാക്സി സ്റ്റാൻ്റ്, പൊതു പാർക്കിങ് സ്ഥലം,  കാട്ടുപന്നി വേട്ട , തിരുവമ്പാടി അങ്ങാടി സൗന്ദര്യവൽക്കരണം, ഓപ്പൺ ജിം , തെരുവ് വിളക്ക്, കളിസ്ഥലം, കുട്ടികളുടെ പാർക്ക്, കുടിവെള്ള പദ്ധതികൾ, ഷീ മാർക്കറ്റ്, മാലിന്യ മുക്ത ഗ്രാമം, തിരുവമ്പാടി ടൗണിൽ ഗാന്ധി സ്ക്വയർ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ, മാലിന്യ സംസ്കരണം, കാർഷിക മേഖലക്ക് പ്രധാന്യം, ആരോഗ്യ വിദ്യാഭാസവും അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സേവന നിലവാരം ഉയർത്തൽ, സ്ത്രി – ശിശു-ദിന്നശേഷി -ക്ഷേമം ഉറപ്പ് വരുത്തൽ എന്നിവക്ക് മുൻഗണനൽകുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ. ജിതിൻ പല്ലാട്ട് സംസാരിച്ചു.  എല്ലാ പദ്ധതികൾക്കും ഇനി സ്മൈലിങ് തിരുവമ്പാടി എന്ന്  പേര് നൽകും.

വൈസ് പ്രസിഡന്റ്‌ പി. ആർ അജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻറ്റിംഗ്‌ കമ്മിറ്റി ചെയർമാൻ മനോജ്‌ വാഴേപറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ്‌ കമ്മിറ്റി ചെയർ
പേഴ്സൺ ബിന്ദു ജോൺസൺ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ്‌കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ പി.എ ആസൂത്രണസമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, സെക്രട്ടറി ശരത് ലാൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ, മെമ്പർമാരായ സ്മിത ബാബു, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ടി.ജെ കുര്യാച്ചൻ, ഗണേഷ് ബാബു, അസ്‌കർ ചെറിയമ്പലം എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com