
ആനക്കാംപൊയിൽ:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശം പകരുന്ന വ്യത്യസ്ത പരിപാടികൾ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ സംഘടിപ്പിച്ചു.
സ്കൂൾ തല പരിപാടികളുടെ ഉദ്ഘാടനം PTA പ്രസിഡന്റ് ജോബിൻ വി സി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ സ്വാഗതം ആശംസിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസെംബ്ലിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥി പ്രതിനിധി അയന പി മുരളി ലഹരിയുടെ വിപത്തിനെപ്പറ്റി പ്രസംഗിച്ചു.
വിദ്യാർത്ഥികൾകായുള്ള ബോധവത്കരണ ക്ലാസ്സ് അധ്യാപക പ്രതിനിധി എബി ദേവസ്യ നല്കി. പ്ലക്കാർഡുകൾ കൈകളിലേന്തി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾ അണിനിരന്നു നടത്തിയ റാലിയിൽ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും ലഹരിക്കതിരെ മുദ്രവാക്ക്യങ്ങൾ മുഴക്കുകയും ചെയ്തു. വിദ്യാർഥികളും അധ്യാപകരും അരുത് ലഹരി എന്ന സന്ദേശം എഴുതിയ ബാഡ്ജ് ധരിക്കുകയും, പൊതു സമൂഹത്തിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ആനക്കാംപൊയിൽ അങ്ങാടിയിൽ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിത



