LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിനോദ സഞ്ചാരികൾക്കും റെയിൽവെ യാത്രക്കാർക്കും ആശ്വാസം കോഴിക്കോട്- തുഷാരഗിരി ടൂറിസം മേഖലയെ ബന്ധിപ്പിച്ച് പുതിയ പ്രിയദർശിനി സർവീസ്.

തിരുവമ്പാടി: ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ്. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസെന്ന് സി.കെ കാസിം എം.എൽ.എ അറിയിച്ചു.പുലർച്ചെ 3.50ന്തുഷാരഗിരിയിൽ നിന്നാരംഭിക്കുന്ന സർവീസ് 4.30ന്കോടഞ്ചേരി, 4.50 ന്തിരുവമ്പാടി,5.10 ഓമശ്ശേരി, 5.20അമ്പലകണ്ടി, 5.25വെണ്ണക്കോട് എന്നി സ്ഥലങ്ങൾ വഴി 6 മണിക്ക്കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തും.ജനശതാബ്ദിയെ ഉൾപ്പെടെ ആശ്രയിക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ആശ്വാസമാവുന്നതാണ് ഈ സർവീസ്.കോഴിക്കോട് നിന്ന് 6:40 ന് ആരംഭിക്കുന്ന സർവീസ് 7:50 ന് മലയമ്മ, 8 മണിക്ക് അമ്പലക്കണ്ടി, 8:10 ന് തിരുവമ്പാടി വഴി 8:40 ന് കോടഞ്ചേരിയിലെത്തിച്ചേരും. പുതിയ സർവീസ് തിങ്കളാഴ്ച ഉച്ചക്ക് 12:20 ന് തിരുവമ്പാടിയിൽ വെച്ച് സി.കെ കാസിം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യ- സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 12:40 ന്കോടഞ്ചേരി, 1: 20 ന്തുഷാരഗിരി, 1.50 ന് കോടഞ്ചേരി, 2:40 ന് തിരുവമ്പാടി, 3 മണിക്ക്ഓമശ്ശേരി, 3:10 ന്അമ്പലകണ്ടി,3:20 മലയമ്മ വഴി 4:20 ന്കോഴിക്കോട് എത്തിച്ചേരും. തിരിച്ച്4.40 ന്കോഴിക്കോട് നിന്നാരംഭിച്ച് 5:50 മലയമ്മ, 6 മണി അമ്പലക്കണ്ടി,6:10 തിരുവമ്പാടി,6:30 കോടഞ്ചേരി വഴി രാത്രി7:10 ന് തുഷാരഗിരിയിൽ സർവീസ് അവസാനിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com