LOCAL NEWSMUKKAM

പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾക്കകം സംസ്ഥാനപാതയിലെ ടാറിങ് താഴ്‌ന്നു

മുക്കം : കിലോമീറ്ററിന് നാലുകോടിയിലധികംരൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് താഴ്ന്നു. കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ അര കിലോ മീറ്ററിനിടയിൽ ഒട്ടേറെസ്ഥലങ്ങളിൽ റോഡ് ഒരിഞ്ചോളം താഴ്ന്നുപോയ അവസ്ഥയിലാണ്.

സംസ്ഥാനപാത നവീകരണപ്രവൃത്തിയിലെ അശാസ്ത്രീയതയ്ക്കെതിരേ നേരത്തെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് നിലവിലെ റോഡിന്റെ അവസ്ഥ.കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് തൊട്ടുമുന്നിൽ റോഡ് താഴ്ന്ന് ദിവസങ്ങളായിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഓടത്തെരുവ് അങ്ങാടിയിലെ പ്രധാന വളവിലും റോഡ് താഴ്ന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാർക്കാണ് എറ്റവുമധികം ഭീഷണിയുള്ളത്.റോഡിന്റെ താഴ്ന്ന അവസ്ഥമൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.

റോഡ് താഴ്ന്ന് പോയത് മൂലം ട്രാഫിക് ലൈൻ മാർക്കിങ്ങിലും വ്യത്യാസം വന്നിട്ടുണ്ട്.കറുത്തപറമ്പ് മുതൽ കാരശ്ശേരിവരെയുള്ള ഭാഗങ്ങളിൽ മഴക്കാലത്ത് റോഡിൽ നീരുറവ ഉണ്ടാകാറുണ്ട്.ഈവർഷവും സമാനമായരീതിയിൽ നീരുറവ ഉണ്ടായാൽ റോഡ് താഴ്ന്നഭാഗങ്ങളിൽ ടാറിങ് പൊളിയുമെന്ന് വിദഗ്ധർ പറയുന്നു. അങ്ങനെ വന്നാൽ, ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ടാറിങ് പൂർത്തിയായ റോഡ് ഉദ്ഘാടനത്തിനുമുൻപ് നശിക്കുമെന്ന് നാട്ടുകാർ പറയുന്നു.നീലേശ്വരം ഗവ. സ്കൂളിന്റെമുന്നിൽ ഡി.പി.ആറിൽ ഇല്ലാതെ നാലടിയോളം റോഡ് ഉയർത്തിയതും നടപ്പാത നിർമിക്കാത്തതും വലിയ വിവാദമായിരുന്നു.

റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടിരൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്.കൊയിലാണ്ടി-പൂനൂർ, പൂനൂർ-ഓമശേരി, ഓമശ്ശേരി-എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com