LOCAL NEWSPUTHUPPADY

ഈങ്ങാപ്പുഴസ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസുകൾ രാത്രി എട്ടുവരെ കയറ്റണമെന്ന് നിർദേശം

പുതുപ്പാടി : ഈങ്ങാപ്പുഴയിലെ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് സർവീസുകൾ ഒഴികെയുള്ള എല്ലാ ബസുകളും കയറ്റണമെന്ന് നിർദേശം.രാവിലെ ആറുമണിമുതൽ രാത്രി എട്ടുമണിവരെയുള്ള സമയത്ത് ബസുകൾ സ്റ്റാൻഡിൽ കയറ്റി സർവീസ് നടത്തണമെന്ന് നിർദേശം നൽകിയതായി കെ.എസ്.ആർ.ടി.സി. ജില്ലാഓഫീസർ അറിയിച്ചു. ഭാരത് ഹ്യൂമൻ ഡിവലപ്‌മെന്റ് സെന്റർ ചെയർമാൻ കരീം പുതുപ്പാടി മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നൽകിയ അപേക്ഷയിൻമേലുള്ള മറുപടിയായാണ് ജില്ലാ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.

പുലർകാലത്തും നേരമിരുട്ടി തുടങ്ങുമ്പോഴേക്കും കാലങ്ങളായി ബസുകൾകയറാതെ വിജനമായികിടന്നിരുന്ന ഈങ്ങാപ്പുഴ സ്റ്റാൻഡിൽ കഴിഞ്ഞ ഒക്ടോബർ 10 മുതലായിരുന്നു രാത്രി ബസ്സുകൾ കയറിത്തുടങ്ങിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com