News

കൈനീട്ടം സ്നേഹകൂട്ടായ്മ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സ്നേഹ സംഗമം നടത്തി

മുക്കം:കൈനീട്ടം സ്നേഹകൂട്ടായ്മ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സ്നേഹ സംഗമം നടത്തി. പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈനീട്ടം സ്നേഹ കൂട്ടായ്മ അഡ്മിൻ ഹനീഫ വള്ളിൽ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ യുവ ഗായിക ഫാസില ബാനു വിശിഷ്ട അതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി ജോഷില, പ്രജിത, പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ ട്രഷറർ യഹ്‌യഖാൻ, ഹെഡ്മിസ്ട്രസ്സ് ഫാത്തിമ സെൽവ കൈനീട്ടം അംഗങ്ങളായ അൻവർ, ഷെറീന, അനസ്, മുഹമ്മദ് കൊണ്ടോട്ടി, ഭാവ, മുജീബ്, നാസർ, മാനുപ്പ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കുള്ള ഭക്ഷണവും, ഫാസില ബാനു, റഷീദ് യുസി ടീമിന്റെയും കൈനീട്ടം കുട്ടായ്മയുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ബാബു ഷാഫി സ്വാഗതവും സാബിറ കോഴിക്കോട് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com