LOCAL NEWS

എൻ എസ് എസ് യൂണിറ്റ് ലിസ പാലിയേറ്റീവ് യൂണിറ്റിന് കാരുണ്യ നിധി നൽകി

തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് കാരുണ്യ നിധി കൈമാറി.ലിസ പാലിയേറ്റീവ് യൂണിറ്റിനു വേണ്ടി ഭാരവാഹികൾ കാരുണ്യ നിധി സ്വീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി ഡി സന്തോഷ് കുമാർ , ലിസ പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് കെ സി മാത്യൂ കൊച്ചു കൈപ്പേൽ , സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ രാജൻ ചെമ്പകം, എൻ എസ് എസ് യുണിറ്റ് ലീഡർ മാരായ ദിയ ട്രീസ , ഡോൺ ജോബി, ഹരിപ്രിയ, ഫാത്തിമ മർസ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ സമാഹരിച്ച കാരുണ്യ നിധി ലിസ പാലിയേറ്റീവ് യൂണിറ്റ് ഭാരവാഹികൾക്ക് സമർപ്പിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com