
പുതുപ്പാടി:നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഡ്രൈവർമാരുടെ ഏറ്റവും വലിയ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സിൻ്റെ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.കഴിഞ്ഞ 9 വർഷമായി പ്രവർത്തനം ആരംഭിച്ച സംഘടന ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. മെമ്പർമാരുടെ അകാലത്തിലുള്ള മരണത്തിലും അവരെ കുടുംബത്തിന് പലരീതിയിലും നിക്ഷേപങ്ങളുമായി മെമ്പർമാർ കൈകോർത്തു.അകാലത്തിൽ മൺമറഞ്ഞ ഡ്രൈവർമാരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈങ്ങാപ്പുഴ പാരിഷ് ഹാളിൽ വച്ച് പ്രസിഡന്റ് ബാദുഷ കൂടത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മൻസൂർ ചെലവൂർ സ്വാഗതം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണേദ്ഘാടനം രക്ഷാധികാരി നിസാം കൂമ്പാറ മുതിർന്ന അംഗം അഹമ്മദ് ഉള്ളൂർ, അബൂബക്കർ വാവാട് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുപ്പും ചടങ്ങിൽ നടന്നു ട്രഷറർ കുട്ടൻ കോരങ്ങാട് നന്ദി പറഞ്ഞു.



