
ആനക്കാംപൊയിൽ: ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി ആനക്കാംപൊയിൽ ഗ്രാമവികസന സമിതിയുടെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ആനക്കാംപൊയിൽ സെൻ്റ്മേരിസ് ഇടവക വികാരി ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജിവിഎസ് പ്രസിഡന്റ് മേരി ചക്കിട്ടാമുറിയിൽ സ്വാഗതം പറഞ്ഞു. സിഒഡി ഏരിയ കോഡിനേറ്റർ റെനിസാബു ,ദേവസ്യ മടക്കിങ്കൽ എന്നിവർ സംസാരിച്ചു.
കാൻസർ സ്ക്രീനിംഗ് ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനീഷ യുകെ, പബ്ലിക്ക്ഹെൽത്ത് നേഴ്സ് ലിഷ ഗോപി, എം എൽ എസ് പി മാരായ സീന തോമസ്, അൽഫോൻസ ബേബി, ആശവർക്കർ സൽമ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് ഏറ്റവും നല്ല ജൈവപച്ചക്കറി കൃഷി നടത്തിയവർക്ക് സമ്മാനവിതരണവും നടത്തി.



