
കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്.
ക്വാർട്ടേഴ്സിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുമ്ബോഴാണ് കുഞ്ഞിന് നായയുടെ കടിയേറ്റത്. തെരുവുനായുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നായുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.



