
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ കുടുംബ സംഗമത്തിൽ കാട്ടുമൃഗ ശല്യം തടയാൻ നടപടിയെടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഗ്രീൻസ് കൂടരഞ്ഞിയുടെ വാർഷിക ജനറൽബോഡിയിൽ പ്രമേയം പാസാക്കി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗ്രീൻസ് പ്രസിഡന്റ് ടോമി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ആന്തസ് ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് ഡയറക്ടർ ബാജി ജോസഫ് കാക്കനാട്ട് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. റോയി തേക്കുംകാട്ടിൽ മുഖ്യാതിഥിയായി.
ചലച്ചിത്ര താരം ഐശ്വര്യ ഷിബിൻ, ജയേഷ് സ്രാമ്പിക്കൽ, പി സി ജോസഫ്, ബാബു ചെല്ലന്തറയിൽ, തോമസ് തറപ്പേൽ, അഗസ്റ്റിൻ മുതലക്കുഴി, യേശുദാസ് സി ജോസഫ്, ജെമി ഷിജോ, ഗ്രേസി തോമസ്, അഡ്വ. ബെന്നി കുറുവത്താഴ, എബി ദേവസ്യ, അഡ്വ. ജിമ്മി ജോർജ്, അജയ് കുമാർ, പി ടി ഹാരിസ്, ജോയി മച്ചുകുഴിയിൽ, ജിനേഷ് ജോസ്, ഷിജോ തോമസ്, റോയി പന്തപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.



