LOCAL NEWSNewsTHIRUVAMBADY

തുരങ്കപാത കണക്ടിങ് റോഡ് ഇനി സ്റ്റേറ്റ് ഹൈവേ 83

തിരുവമ്പാടി: ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്ക പാതയെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയെ സംസഥാന പാതയായി കേരള സർക്കാർ വിജ്ഞാപനം ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുന്നമംഗലം -അഗസ്ത്യൻമുഴി -തിരുവമ്പാടി -ആനക്കാംപൊയിൽ -മറിപ്പുഴ -കള്ളാടി -മേപ്പാടി -കല്പറ്റ പാതയാണ് സ്റ്റേറ്റ് ഹൈവേ ആയി ഉയർത്തിയത്. ഈ പാത ഇനി SH 83 എന്ന പേരിൽ അറിയപ്പെടും.

റോഡിന്റെ ആകെ നീളം 63.14 കി മീറ്റർ ആണ്. ഈ പാത സ്റ്റേറ്റ് ഹൈവേ ആവുന്നതോടെ അതിന് അനുസൃതമായ വികസന പരിഷ്കരണ പ്രവൃത്തികളും ഉണ്ടാകും. അത് മലയോര മേഖലയുടെ വികസനത്തിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com