News

വ്യാജ പ്രചരണം എം.എൽ.എ ലിൻ്റോ ജോസഫ് ഡി.ജി. പിയ്ക്ക് പരാതി നൽകി

തിരുവമ്പാടി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൻ്റെ പേരിൽ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാണിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് ഡി.ജി. പിക്ക് പരാതി നൽകി.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽകേരളത്തിൽ നിന്നും ഒരു വോട്ട് രൗഭതി മുർമുവിന് ലഭിച്ചിരുന്നു ഈ വോട്ട് ലിൻ്റോ ജോസഫ് ചെയ്യ്തതാണ് എന്ന് കാട്ടി ഫാൽക്കൻ ഫൈറ്റേഴ്സ് എന്ന ഫെയിസ് ബുക്ക് പേജിലാണ് നിഖില എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും പോസ്റ്റ് വന്നത് .

ഇത് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എം.എൽ എ ഡി.ജി.പിയ്ക്ക് പരാതി നൽകിയത് പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ പോലിസ് മേധാവി നിർദ്ദേശം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com