
മുക്കം:മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശ്രയവും ആശ്വാസവമായി പ്രതീക്ഷ സ്കൂൾ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ജൂബിലി ആഘോഷങ്ങൾ ഭിന്നശേഷി ക്കാർക്ക് എന്നും ആവേശവും പ്രചോദനവുമായ അസിം വെളിമണ്ണ നിർവ്വഹിച്ചു.
ലിന്റോ ജോസഫ് എംഎൽഎ , നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറ്റിയ റിതുരാജ് എന്നിവർ മുഖ്യാതിഥികളായി. പ്രതീക്ഷയുടെ പ്രാരംഭഘട്ടം മുതൽ ഒപ്പം സഞ്ചരിച്ച ടി.പ്രഭാകരൻ, സി. പുഷ്പവല്ലി എന്നിവരെയും PTA കമ്മറ്റിക്കുവേണ്ടി ഉപഹാരം നൽകി ആദരിച്ചു. ജീവനക്കാരുടെ കുടുംബാംഗങ്ങളിൽ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയും ആദരിക്കുകയുണ്ടായി. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, എ. ഇ.ഒ ഓംകാര നാഥൻ എന്നിവർ ഉപഹാരങ്ങൾ നൽകി. കൊറ്റങ്ങൽ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കൗൺസിലർ ജോഷില സന്തോഷ്, വി.കുഞ്ഞാലി ഹാജി, Dr.N. യഹിയാഖാൻ , HM കെ.ഷീബ, PTA പ്രസിഡണ്ട് അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. രജതജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ KR മുക്കത്തിന്റെ മാജിക് ഷോയും കൗതുകം രാജീവ് അണിയിച്ചൊരുക്കിയ വിൽക്കലാമേളയും നടന്നു.



