തിരുവമ്പാടി മണ്ഡലത്തിലെ 2 റോഡുകൾക്ക് 4.1 കോടി രൂപയുടെ ഭരണാനുമതി.

തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് തിരുവമ്പാടി മണ്ഡലത്തിലെ 2 റോഡുകൾക്ക് 4 കോടി 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. തിരുവമ്പാടി – പുന്നക്കൽ – ഓളിക്കൽ റോഡിനു 2 കോടി 50 ലക്ഷം രൂപയും തിരുവമ്പാടി – കൂടരഞ്ഞി റോഡിനു 1കോടി 60 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഇതിൽ പുന്നക്കൽ – ഓളിക്കൽ റോഡിൽ കലുങ്കുകൾ, ഡ്രൈനേജ് എന്നിവ നിർമിച്ച് വീതി കൂട്ടി ടാർ ചെയ്യുന്നതിനും തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ ചവലപ്പാറ മുതൽ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ ബിഎം & ബിസി നിലവാരത്തിൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തിക്കുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.



