
കോടഞ്ചേരി: മുറമ്പാത്തി ഗവ. എൽപി സ്കൂൾ 63-ാം വാർഷികവും സർവീസിൽ നിന്ന് പിരിയുന്ന പ്രധാനാധ്യാപകൻ വി ജി ബെന്നിക്കുള്ള യാത്രയയപ്പും എസ് എസ് കെ നൽകുന്ന യാത്രാനുകൂല്യ വിതരണ ഉദ്ഘാടനവും ഇന്ന് (മാർച്ച് 7 വ്യാഴാഴ്ച) വൈകിട്ട് 5 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. വാർഡ് മെമ്പർ ഷാജി മുട്ടത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിക്കുന്നു.
മാധ്യമപ്രവർത്തകൻ കാനേഷ് പൂനൂർ മുഖ്യതിഥി ആയിരിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ തോട്ടുംമുഴി, മുറമ്പാത്തി അങ്കണവാടി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറുന്നു.



