KODIYATHOORLOCAL NEWSNews
തണ്ണീര്‍കുടം സ്ഥാപിച്ച് ജെആര്‍സി വിദ്യാര്‍ഥികള്‍

മുക്കം: വേനല്‍ കനത്ത് ചൂട് അസഹ്യമായതോടെ സഹജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി ജെആർ സി വിദ്യാർഥികള്‍. പന്നിക്കോട് എയുപി സ്കൂള്‍ വിദ്യാർഥികളാണ് പന്നിക്കോട് അങ്ങാടിയിലെ പൊതുകിണറിന് സമീപം പറവകള്‍ക്കായി തണ്ണീർകുടം സ്ഥാപിച്ചത്.
ഇതോടൊപ്പം തന്നെ ജെആർസിയില്‍ അംഗമായ മുഴുവൻ വിദ്യാർഥികളുടെയും വീടുകളിലും നീർക്കുടങ്ങള്‍ സ്ഥാപിക്കാൻ തീരുമാനവുമെടുത്തു. പൊതുകിണർ പരിസരം വിദ്യാർഥികളും അധ്യാപകരും വൃത്തിയാക്കുകയും സ്ഥലത്ത് ഫലവൃക്ഷതൈ നടുകയും ചെയ്തു.
പരിപാടികള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്‍റ് സി. ഫസല്‍ ബാബു അധ്യക്ഷനായി. സ്കൂള്‍ മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.