
ഓമശ്ശേരി: ടാർവീപ്പയിൽവീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഓമശ്ശേരി മുണ്ടുപാറ സ്വദേശിയായഏഴു വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്. മുട്ടറ്റം ടാറിൽ മുങ്ങിയ കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ആളുകൾ മുക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടിക്ക് പരിക്കുകൾ ഏൽക്കാതെ അഗ്നിരക്ഷാ സേന പുറത്തെടുത്തു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഓഫീസർമാരായ കെ. ഷനീബ്, കെ.ടി. സാലിഹ്, കെ. രജീഷ്, അഖിൽ, ആർ.വി. ചാക്കോ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



