LOCAL NEWSTHIRUVAMBADY

പകർച്ചവ്യാധി പ്രതിരോധം ; തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കി.

തിരുവമ്പാടി : വേനൽ കടുത്തതിനാൽ ജലജന്യരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ഊർജിതമാക്കി.

കൂൾബാറുകൾ, റോഡരികിലെ കരിമ്പ് ജ്യൂസ് ബൂത്തുകൾ, ഉപ്പിലിട്ട പഴവർഗ്ഗങ്ങൾ വില്പന നടത്തുന്ന കടകൾ എന്നിവിടങ്ങളിലാണ് രാത്രിയിലും പകലുമായി പരിശോധന നടത്തിയത്.

പാനീയ വില്പനശാലകളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ളം പരിശോധിക്കാതെയും കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകൾ വൃത്തിയാക്കാതെയും സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട്, കേരള പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയയും അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു, കെ ബി ശ്രീജിത്ത് , മുഹമ്മദ് മുസ്തഫ ഖാൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം എസ്സ് അയന എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com