LOCAL NEWSNews

സിക്കിമിൽ അപകടത്തില്‍പ്പെട്ട സൈനികരിൽ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശി വൈശാഖ്

പത്തനംതിട്ട: സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് ചെങ്ങണിയൂർകാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേരാണ് മരിച്ചത്.എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. മരണം സംബന്ധിച്ച വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com