
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്.ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് അംഗം ഹെലൻ ഫ്രാൻസിസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്.രവീന്ദ്രൻ, ജോസ് തോമസ് മാവറ, പ്രധാന അധ്യാപകരായ ബോബി ജോർജ്, സിസ്റ്റർ. ലൗലി ടി. ജോർജ്, സജി ജോൺ, പിടിഎ പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ എന്നിവർ പ്രസംഗിച്ചു.ആഘോഷങ്ങളുടെ ഭാഗമായി സുവനീർ പ്രകാശനം, പൂർവ വിദ്യാർഥി- അധ്യാപക സംഗമം, മുൻ കോർപറേറ്റ് മാനേജർമാരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടത്തി.



