KODANECHERYLOCAL NEWS

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

കോടഞ്ചേരി: കണ്ണോത്ത് കിഴക്കേടത്ത് ബിനോയ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്ര ചെയ്യുമ്പോൾ പുതുശ്ശേരിപ്പടി കാളറാവ് റോഡിൽ വച്ച് കാട്ടുപന്നി ബൈക്ക് ഇടിച്ചു മറിക്കുകയും ബിനോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് വാരിയെല്ലിനും തോളെല്ലിനും ആയി മൂന്ന് പൊട്ടുകൾ ഉണ്ട് .

മകൻ ഓടി മാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. നിത്യ ചെലവുകൾക്ക് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം കാട്ടുപന്നി ശല്യങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സമയബന്ധിതമായി ലഭ്യമാക്കണമെന്നും,മലയോര മേഖലയിൽ നിരന്തരമായി കാട്ടുപന്നി അക്രമങ്ങൾ ഉണ്ടാകുമ്പോൾ ഇലക്ഷന്റെ പേരിൽ സറണ്ടർ ചെയ്തിരിക്കുന്ന തോക്കുകൾ തിരിച്ചു ലഭിക്കാത്തതിനാൽ എംപാനൽ ഷൂട്ടന്മാരെ ഉപയോഗിച്ചുകൊണ്ട് ഇവയെ നിയന്ത്രിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രസിദ്ധന്മാർക്ക് ലഭിച്ചിരിക്കുന്ന അധികാരം ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നും,അടിയന്തരമായി ലൈസൻസ് ഉള്ള തോക്കുകൾ ഷൂട്ടർമാർക്ക് തിരികെ നൽകുവാൻ ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com