
മുക്കം ബസ് സ്റ്റാന്റിന് സമീപത്തുള്ള കുട്ടികളുടെ വസ്ത്രവ്യാപാര സ്ഥാപനമായ പത്രാസിൽ തീപിടുത്തം.പുലർച്ചയോടെയാണ് സംഭവം.കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ളവർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടലിൽ തീ കൂടുതൽ വ്യാപിക്കാതെ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന.



