
തിരുവമ്പാടി:എസ്എൻഡിപി യോഗം 1270-ആം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ആണ്ട് തോറും നടത്തിവരാറുള്ളപിതൃ ബലിതർപ്പണം, ഈ വർഷവും,2022/ ജൂലൈ മാസം 28 ആം തീയതി വ്യാഴാഴ്ച(1197, കർക്കടകം12) പുലർച്ചെ അഞ്ചുമണി മുതൽ ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ 1500 ഓളം ഭക്തജനങ്ങൾ പിതൃ ബലിതപ്പണം നടത്തി.
പിതൃ പൂജ, തില ഹോമം, കൂട്ട നമസ്കാരം, നമസ്കാരഊട്ട്, എന്നീ വഴിപാടുകളും നടന്നു
ശാഖാ പ്രസിഡണ്ട്, സജീവൻ പുതുപ്പറമ്പിൽ അവർകളും, ശാഖാ സെക്രട്ടറി, സി എൻ ശശീധരൻ , ശാഖ മാനേജർ കമ്മിറ്റി അംഗങ്ങളും, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി



