KERALA NEWSLOCAL NEWSNewsUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

41 വർഷമായി സുഖദുഃഖങ്ങൾക്ക് അച്ചു കുത്തിയ സരോജിനിക്ക് നാട് യാത്രയയപ്പ് നൽകി.

കൊടിയത്തൂർ :വരണ്ടുണങ്ങിയ മഷി പാഡിൽ അച്ചമർത്തി 41 വർഷമായി സരോജിനി സുഖദുഃഖങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡിലും പോസ്റ്റ് കവറിലും അച്ചു കുത്തുന്നു.ചേന്ദമംഗലൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റു മാസ്റ്ററായി 1985ൽ സർവീസിൽ കയറിയ സരോജിനി നീണ്ട 41 വർഷത്തിനുശേഷം ഇന്ന് പടിയിറങ്ങുന്നു.

റിട്ടയേർഡ് ഉറുദു അധ്യാപകനായ ചാത്തുക്കുട്ടി മാസ്റ്ററുടെ ഭാര്യയായ സരോജിനിസർവീസിൽ കയറിയപ്പോൾ തുച്ഛമായ 120 രൂപ പ്രതിമാസ ശമ്പളം ലഭിച്ച സരോജിനി നാട്ടു വരമ്പിലൂടെ വെയിലും മഴയും വകവയ്ക്കാതെ കാൽനടയായി 41 വർഷമാണ് ചേന്ദമംഗലൂർ ഗ്രാമത്തിലൂടെ നടന്നു നീങ്ങിയത്.ചേന്ദമംഗലൂർ പൗരാവലി നൽകിയ യാത്രയയപ്പ് ചടങ്ങ് മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ: ചാന്ദിനി ഉദ്ഘാടനം ചെയ്തു.

ഹമീദ് ചേന്ദമംഗല്ലൂർ സരോജിനിക്കുള്ള നാട്ടുകാരുടെ ഉപഹാര സമർപ്പണവും മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണവും നടത്തി . വാർഡ് കൗൺസിലർ ബനൂജ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ,കൗൺസിലർമാരായ ഷഫീഖ് മാടായി, ജസീല അസീസ്, നസീം എ പി, സുബൈർ കൊടപ്പന,ബന്ന ചേന്ദമംഗല്ലൂർ,വത്സൻ ടി പി, ഒ.ഷരീഫുദ്ധീൻ, എ അബ്ദുൽ ഗഫൂർ,ടി ബാവ , ടി അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com