AGRICULTURALLOCAL NEWS

ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

താമരശ്ശേരി : കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി 200 ഓളം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി ഉദ്ഘാടനം ചെയ്തു. ഓരോ വീട്ടിലും ഓരോ ഫലവൃഷത്തൈ നടുന്നതോടൊപ്പം പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ഉണർത്തിയും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമായി എല്ലാ അംഗങ്ങളോടും പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റമീൽ മാവൂർ, മുൻ പ്രസിഡന്റുമാരായ സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, മുൻ ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ മെട്രോ ജേർണൽ, ഗോകുൽ ചമൽ, റാശിദ് ചെറുവാടി, ശമ്മാസ് കത്തറമ്മൽ, കുട്ടൻ കോരങ്ങാട്, തൗഫീഖ് പനാമ, റഫീഖ് നരിക്കുനി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഉങ്ങ, നെല്ലി, പേര, സീതപ്പഴം, മന്ദാരം, നീർമരുത്, ഉറുമാമ്പഴം, ചന്ദനം തുടങ്ങിയ തൈകളാണ് അംഗങ്ങൾക്കായ് വിതരണം ചെയ്തത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com