LOCAL NEWSMUKKAM

മുക്കം ഓൾഡ് ഡ്രൈവേഴ്സ് മെഡിക്കൽ ഉപകരണങ്ങൾ നൽകി

മുക്കം: ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻ്റർ ജനറൽബോഡിയോടനുബന്ധിച്ച് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. മുക്കത്തെ പഴയകാല ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻറർ ജനറൽബോഡിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും പെരുന്നാൾ കിറ്റ് വിതരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും മുക്കത്തെയും പരിസരപ്രദേശങ്ങളിലെയും സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന എൻറെ മുക്കം എൻറെ നെല്ലിക്കാപറമ്പ് ആശ്രയ മാമ്പറ്റ മാമ്പറ്റയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ എന്നിവരെ ആദരിക്കുകയും ചെയ്തു മുക്കം സേവ മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി ഷാജി മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു .ആശംസകൾ അർപ്പിച്ചു കൊണ്ട് മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് മുക്കം നഗരസഭ കൗൺസിലർ മധു മാസ്റ്റർ പ്രമുഖ ചാരിറ്റി പ്രവർത്തകൻ കാദർ സാഹിബ് എന്നിവർ സംസാരിച്ചു .വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അജി കല്ലൂരിന്റെ ഓർമ്മയ്ക്കായി മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻറർ പ്രസിഡൻറ് ഷിബു കല്ലൂർ മെഡിക്കൽ ഉപകരണങ്ങൾ ചെയർമാൻ ബാബു ചെമ്പറ്റക്ക് കൈമാറി പരിപാടിയിൽ സെക്രട്ടറി സുൽഫിക്കർ സ്വാഗതവും പ്രസിഡണ്ട് ഷിബു കല്ലൂർ അധ്യക്ഷത വഹിച്ചു ട്രഷറർ രാജീവ് പാറത്തോട് നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com