
മുക്കം :വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ മുക്കം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാരശ്ശേരി കുമരനെല്ലൂർ സ്വദേശിനിയായ 23 കാരിയാണ് 14 കോൽ ആഴവും ഒരാൾ വെള്ളവുമുള്ള കിണറ്റിൽ വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ.സി. അബദുസലിം, കെ.പി. അമീറുദ്ദീൻ, പി.പി. ജമാലുദ്ദീൻ, ജെ. അജിൻ, സി.ടി. ഷിബിൻ, ഹോം ഗാർഡ് സി.എഫ്. ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നിസ്സാര പരിക്കുകളോടെ യുവതിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.



